Iklan

Iklan

,

Iklan

Video

കൊല്ലം മെഡിക്കല്‍ കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം, രണ്ടംഗ സംഘം പിടിയിൽ

SPECIAL CORRESPONDENT
, Thursday, September 30, 2021 WIB Last Updated 2021-09-30T22:11:32Z
കൊല്ലം : പാരപ്പള്ളിയിലെ കൊല്ലം മെഡിക്കല്‍ കോളജിലെ വനിത ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ ശേഷം മെഡിക്കല്‍ വിദ്യാർത്ഥിനികളെ ആക്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പാരിപ്പള്ളി കിഴക്കനേല വട്ടയം സ്വദേശികളായ ചരുവിള വീട്ടില്‍ സുജിത്ത് (31), ചരുവിള വീട്ടില്‍ അനില്‍ (34) എന്നിവരാണ് പിടിയിലായത്. 

പ്രതികളായ ഇരുവരും കഴിഞ്ഞ 29 ന് രാത്രി പാരിപ്പള്ളി, മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ഹാളിലേക്ക് അതിക്രമിച്ച് കയറുകയും മെഡിക്കല്‍ വിദ്യാർഥിനികളെ അസഭ്യം പറയുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
വിദ്യാർഥിനികളുടെ ഒച്ചകേട്ട് സമീപ സ്ഥലത്തെ ജെന്‍റസ് ഹോസ്റ്റലില്‍ നിന്ന് എത്തിയ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അടക്കമുളളവര്‍ പ്രതികളെ ചോദ്യം ചെയ്തു. പ്രകോപിതരായ പ്രതികള്‍ വിദ്യാർഥികളെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞ പൊലീസ് സംഘം പ്രതികളെ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നും പിടികൂടുകയായിരുന്നു. 

പ്രതികളെ റിമാൻഡ് ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുളള അതിക്രമം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ ടി. നാരായണന്‍ അറിയിച്ചു.



Terbaru Lainnya

TERKINI LAINNYA
REGIONAL

Recents