Iklan

Iklan

,

Iklan

Video

വിസ്മയയുടെ സഹോദരന് വധ ഭീഷണി, കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വധിയ്ക്കുമെന്ന് ഭീഷണി സന്ദേശം

SPECIAL CORRESPONDENT
, Thursday, September 16, 2021 WIB Last Updated 2021-09-16T06:57:28Z
കൊല്ലം / ശാസ്താംകോട്ട : സ്ത്രീധ പീഡനത്തിനിരയായി ഭര്‍തൃവീട്ടില്‍ ദുരൂ​ഹ​ സാഹചര്യത്തില്‍ മരിച്ച വിസ്മയയുടെ വീട്ടിലേക്ക് ഭീഷണി സന്ദേശം. കേസിൽ  നിന്ന് പിന്മാറിയില്ലെങ്കിൽ സഹോദരനെ വധിയ്ക്കുമെന്നും പിന്മാറിയാൽ ആവശ്യമായ പണം നൽകാമെന്നുമാണ് വിസ്മയയുടെ വീട്ടിലേക്ക് വന്ന കത്തിൽ പ്രതിപാദിക്കുന്നത്. 

ഭീഷണികത്ത് വിസ്മയയുടെ കുടുംബം ചടയമംഗലം പൊലീസിന് കൈമാറി.  പത്തനംതിട്ടയില്‍ നിന്ന് പോസ്റ്റ് ചെയ്ത കത്താണിത്. ചടയമംഗലം പൊലീസിൻ്റെ നേതൃത്വത്തിൽ തുടര്‍ നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. പിന്നാലെ വിസ്മയയുടെ അച്ഛനായ ത്രിവിക്രമന്‍ നായരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. 

കേസിന്‍റെ നിലവിലെ ഒഴുക്ക് തടയാനുള്ള ശ്രമമണോ ഇതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 507 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയെത്തിയ ഭീഷണി കത്തിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നാണ് നിഗമനം.  

പ്രതി കിരണ്‍കുമാര്‍ അറസ്റ്റിലായി എൺപതാം ദിവസം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലും സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് രേഖപ്പെടുത്തിയിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents