Iklan

Iklan

,

Iklan

Video

കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Saturday, September 11, 2021 WIB Last Updated 2021-09-11T04:14:12Z
കൊട്ടിയം : പതിനഞ്ച് വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തയാൾ പോലീസ് പിടിയിലായി. ഉമയനല്ലൂർ സ്വദേശി മിഥുൻ (24) ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയുമായി സാമൂഹ്യമാധ്യമം വഴി സൗഹൃദത്തിലായ ഇയാൾ പെൺകുട്ടിയോട് സ്നേഹം നടിച്ച് ഇംഗിതത്തിന് വിധേയമാക്കുകയായിരുന്നു. 

ഇയാളുടെ നിർബന്ധത്തിൽ പെൺകുട്ടി കൊട്ടിയം ജംഗ്ഷന് തെക്കുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തി. തുടർന്ന് ഇയാൾ അർദ്ധരാത്രിയിൽ അവിടെ എത്തി പെൺകുട്ടിയെ വിളിച്ചിറക്കി വിവാഹവാഗ്ദാനം നൽകി ബലാൽസംഗം ചെയ്യുകയായിരുന്നു. 

പെൺകുട്ടിയുടെ അടുത്ത ബന്ധു ലൈംഗീകമായി ദുരുപയോഗം നടത്തിയെന്ന് ചെൽഡ് വെൽഫയർ കമ്മിറ്റക്ക് ലഭിച്ച പരാതിയിൽ കൊട്ടിയം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വനിത മജിസ്ട്രേറ്റ് മുമ്പാകെ 164 സി.ആർ.പി.സി പ്രകാരം നൽകിയ മൊഴിയിലാണ് പെൺകുട്ടി യുവാവിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. വൈദ്യപരിശോധനയിൽ ലൈംഗീക പീഢനം നടന്നതായി തെളിഞ്ഞതിനെതുടർന്ന് യുവാവിനെതിരെ കൊട്ടിയം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്ഥലംവിട്ടു പോകുന്നതിനായി കൊട്ടിയം ജംഗ്ഷനിൽ എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

കൊട്ടിയം ഇൻസ്പെക്ടർ ജിംസ്റ്റൽ. എം.സി. , എസ്സ്.ഐ മാരായ സുജിത്ത് ജി നായർ, ജയചന്ദ്രൻ, അഷ്ടമൻ, എ.എസ്സ്. ഐ സുനിൽ കുമാർ, സി.പി.ഓ മാരായ ജിനു, അഖിൽ, ബുഷ്റമോൾ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents