Iklan

Iklan

,

Iklan

Video

കൊല്ലത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ, പിടിയിലായത് ചെറുകിട വിൽപ്പനക്കാരൻ

SPECIAL CORRESPONDENT
, Friday, September 17, 2021 WIB Last Updated 2021-09-17T13:18:05Z
കൊല്ലം / പത്തനാപുരം :  കൊല്ലത്ത് 500ഗ്രാം കഞ്ചാവുമായി പത്തനംതിട്ട സ്വദേശി അറിസ്റ്റിൽ. കൂടൽ അഞ്ചുമുക്ക് സ്വദേശി മഹേഷ് വിഷ്ണു (27) ആണ് കഞ്ചാവുമായി പോലീസ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 500 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. 

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ. പി. എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് (ജില്ലാ ലഹരിവിരുദ്ധ സേന) ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും പത്തനാപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധന ലാൻ പ്രതി പിടിയിലായി. 

പത്തനാപുരം ടവർക്ക് ഓഡിറ്റോറിയത്തിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി പ്രതി ഉപയോഗിച്ചിരുന്ന KL 25 C 2061-ആം നമ്പർ സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. കലഞ്ഞൂർ, കൂടൽ, പത്തനാപുരം മേഖലകളിലെ പ്രമുഖ കഞ്ചാവ് ചെറുകിടവിൽപ്പനക്കാരനാണ് പിടിയിലായ മഹേഷ് വിഷ്ണു .

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents