Iklan

Iklan

,

Iklan

Video

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കൊണ്ട് പോയി, കൊല്ലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Monday, October 04, 2021 WIB Last Updated 2021-10-03T22:14:08Z
കൊല്ലം : മിഠായി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കൊച്ചുമകളുടെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് കോട്ടുകല്‍ സ്വദേശി മണിരാജനെ പൊലീസ് പിടികൂടി. 8 വയസ്സുകാരി ആയ കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്.  കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്‍ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് കുട്ടിയിൽ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്. കൊല്ലം കടയ്ക്കല്‍, വയലയിലാണ് നീചകൃത്യം അരങ്ങേറിയത്.

പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. പതിമൂന്ന് കാരനായ സഹോദരനും പെൺകുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ തക്കം നോക്കി പ്രതിയായ മണിരാജൻ അവിടേക്കെത്തുകയായിരുന്നു. തുടർന്ന് ഇയാൾ മിഠായി വാങ്ങിതരാം എന്നു പറയുകയും കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് പെൺകുട്ടിയെ തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. 

കുട്ടിയുടെ നിലവിളി കേട്ട് സഹോദരന്‍ ഓടിയെത്തുകയും ബഹളം വച്ച്‌ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.പിന്നീട് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ പ്രതി മണിരാജനെ ഇയാളുടെ വീടിന് സമീപത്തുനിന്ന് അറസ്റ്റുചെയ്തു.

അറസ്റ്റിലായ മണിരാജനെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കടയക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി ഇപ്പോൾ

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents