Iklan

Iklan

,

Iklan

Video

സ്വകാര്യ റിസോർട്ടിൽ കൊല്ലം സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Friday, October 29, 2021 WIB Last Updated 2021-10-29T15:03:43Z
കൊല്ലം : വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ കൊല്ലം സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂർ സ്വദേശിയായ ദീപുവിനെയാണ് (38) കഴിഞ്ഞദിവസം വൈകുന്നേരം വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോളിഡേ ബീച്ച് റിസോർട്ടിൽ മുറി വാടകയ്ക്ക് എടുത്തത്. ദിപു സൈനിക ഉദ്യോഗസ്ഥനാണ്. കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മുറിക്കുള്ളിൽ നിന്ന് മദ്യക്കുപ്പിയും വിഷവും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents