Iklan

Iklan

,

Iklan

Video

പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി​, പീഡനം മയക്കുമരുന്ന് നൽകിയ ശേഷം; സംഭവം കോഴിക്കോട്

SPECIAL CORRESPONDENT
, Wednesday, October 20, 2021 WIB Last Updated 2021-10-20T11:13:51Z
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  കായക്കോടി സ്വദേശികളായ മൂന്ന് പേരും കുറ്റ്യാടി സ്വദേശിയായ ഒരാളുമാണ്  കസ്റ്റഡിയിലുള്ളത്. ഒക്ടോബർ മൂന്നിനാണ് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായത്. 

വിനോദ യാത്രയ്ക്കായി പെൺകുട്ടിയെ  ആൺ സുഹൃത്ത് വിളിച്ചുവരുത്തുകയും ഒറ്റപ്പെട്ട സ്ഥലത്ത് പെൺകുട്ടിയെ എത്തിച്ച ശേഷം ഇയാൾ കുട്ടിക്ക് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയുമായിന്നു ഇതിന് ശേഷമാണ് പീഡനം നടന്നത്. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സം​ഗം ചെയ്തു. പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 

മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീടിന് അടുത്ത് പെൺകുട്ടിയെ സുഹൃത്ത് ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് അടുത്തിടെ മൂന്ന് കൂട്ട ബലാത്സം​ഗ കേസുകളാണ് രജിസ്റ്റർ ചെയ്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents