Iklan

Iklan

,

Iklan

Video

റഷ്യയില്‍, പറന്നുയർന്ന വിമാനം നിലംപതിച്ച് 16 പേര്‍ മരിച്ചു

SPECIAL CORRESPONDENT
, Sunday, October 10, 2021 WIB Last Updated 2021-10-10T10:41:33Z
മോസ്കോ : റഷ്യയിൽ പാരച്യൂട്ട് പരിശീലനത്തിനായി പറന്ന ചെറുവിമാനം നിലം പതിച്ച് തകർമ് 16 പേർ മരിച്ചു. ടട്ടർസ്റ്റാനിലെ മെൻസെലിൻസ്ക് നഗരത്തിന് സമീപമാണ് സംഭവം. വിമാനം തകർന്നതായി അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസിയാണ് റിപ്പോർട്ടുചെയ്തത്. എൽ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകർന്നുവീണത്. 23 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് ഇടയിൽനിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വീണ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. ആശുപത്രിയിൽ കഴിയുന്ന ഏഴുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. റഷ്യയിൽ ഈ വർഷംതന്നെ രണ്ട് എൽ 410 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഹ്രസ്വദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന രണ്ട് എൻജിനുള്ള വിമാനമാണിത്.

Terbaru Lainnya

Recents