Iklan

Iklan

,

Iklan

Video

പാറയിറക്കിയത് തർക്കമായി, സഹോദരനെ പാറകൊണ്ട് തലയ്ക്കെറിഞ്ഞ യുവാവ് പിടിയിൽ; സംഭവം കുണ്ടറയിൽ

SPECIAL CORRESPONDENT
, Tuesday, October 19, 2021 WIB Last Updated 2021-10-18T22:26:08Z
കുണ്ടറ : പാറയിറക്കിയതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസിയായ സഹോദരൻ്റെ തലയ്ക്ക് പാറ കൊണ്ടെറിഞ്ഞ യുവാവ് പിടിയിൽ. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പേരൂർ കുമ്പളത്ത് എഫ് ആർ കോട്ടേജിൽ ഫിജിൻ ജോയ് (36) ആണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇയാളുടെ സഹോദരനായ റിജിൽ ജോയി(34)യെയാണ് പ്രതി പാറകൊണ്ട് തലയ്ക്കെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ചത്. തുടർന്ന് ഇത് കൈകൊണ്ട് തടുത്ത റിജിലിൻ്റെ തള്ള വിരൽ മുറിഞ്ഞു തൂങ്ങിയും കൈപ്പത്തിയ്ക്കു സാരമായ പൊട്ടൽ സംഭവിക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും വീട്ടിലേക്ക് നിർമ്മാണവശ്യങ്ങൾക്കായി പാറ വഴിയിൽ ഇറക്കിയത് സംബന്ധിച്ച് ഉടലെടുത്ത പ്രശ്നമാണ് തർക്കത്തിലേക്ക് കലാശിച്ചത്. ഇത് അക്രമത്തിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നൽകിയ കേസിലാണ് പ്രതി കുണ്ടറ പൊലീസ് സംഘത്തിൻ്റെ പിടിലായത്.

Terbaru Lainnya

Recents