Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഡോക്ടറെ മർദ്ദിച്ചതായി പരാതി; പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

SPECIAL CORRESPONDENT
, Friday, October 15, 2021 WIB Last Updated 2021-10-15T05:35:18Z
ശാസ്താംകോട്ട : ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗിയുമായി എത്തിയ പഞ്ചായത്ത്‌ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ചതായി പരാതി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക്  എതിരെയാണ് ഡോക്ടർ പരാതി നൽകിയത്. സംഭവത്തിൽ ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവം ഇങ്ങനെ :
ശൂരനാട് വടക്ക് പാതിരിക്കൽ ഒരു വായോധിക കിണറ്റിൽ വീണു മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മ്യതശരീരവുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിയ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോക്ടർ ഇവരുടെ മരണം സ്ഥിരീകരിക്കാനായി  ആംബുലൻസിലേക്ക് എത്തണമെന്ന് പ്രസിഡന്റ് നിർബന്ധം പിടിച്ചതായി പറയപ്പെടുന്നു. തുടർന്ന് 'ഞാൻ പഞ്ചായത്ത്‌ പ്രസിഡന്റാണ്, ഞാൻ പറഞ്ഞത് കേൾക്കണം എന്ന് പറഞ്ഞു ഡോക്ടറെ കൈയേറ്റം ചെയ്തതായാണ് ആരോപണം. 

അതേസമയം, കോൺഗ്രസ്‌ പ്രവർത്തകൾ ആശുപത്രി ഉപരോധിച്ചു. ബന്ധപ്പെട്ട ആരോപണം പ്രവർത്തകർ തള്ളി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents