Iklan

Iklan

,

Iklan

Video

തോൽവി വഴങ്ങി ഇന്ത്യ, ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന് 10 വിക്കറ്റ് ജയം

SPECIAL CORRESPONDENT
, Monday, October 25, 2021 WIB Last Updated 2021-10-24T21:03:18Z
ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് 10 വിക്കറ്റ് ജയം. ടോസ് നേട്ടം തുടങ്ങി ബാറ്റിങ്ങിലും ബൗളിങ്ങിലും കളിയിലുടനീരെ ആധിപത്യം നിലനിർത്താൻ പാകിസ്താന് സാധിച്ചു. ഇന്ത്യ ആകെ ഓവറിൽ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്താൻ മറികടന്ന കാഴ്ചയാണ് ചരിത്രത്തിലേക്ക് ആദ്യമായി കഴിഞ്ഞ മണിക്കൂറുകൾ ക്രിക്കറ്റ് പ്രേമികൾക്ക് നൽകിയ കത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്.

അതേ സമയം, ടി -20യിൽ ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനോട് തോൽവി വഴങ്ങുന്നത്. കളിയിൽ നായകൻ വിരാട് കോലിയുടെ അർധ സെഞ്ച്വറി ഒഴികെ മത്സരത്തിൽ ഒരു മേഖലയിലും ഇന്ത്യയ്ക്ക് ആധിപത്യം സ്വീകരിക്കാനായില്ല. ഇതൊടെ ചരിത്രത്തിലാധ്യമായി ലോകകപ്പ് വേദിയിൽ പാകിസ്താനോട് തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യയുടെ മടക്കം. പാകിസ്താന് വേണ്ടി ബൗളിങ്ങ് ചെയ്ത ഷഹീൻ അഫ്രിദി ഇന്ത്യയ്ക്ക 3 വിക്കറ്റ് വീഴ്ത്തി ആധിപത്യം സ്ഥാപിച്ചു. ഇതോടെ പരുങ്ങലിലായ സ്കോർ നില ഇന്ത്യയ്ക്ക് തോൽവി സമ്മാനിക്കുകയായിരുന്നു. ഷഹീൻ അഫ്രീദി കളിയിലെ മികച്ച താരമായി.

12.5 ഓവറിൽ തങ്ങളുടെ സ്കോർ നില നൂറിലേക്ക് പായിക്കാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിലായി ആകെ 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. പാക്കിസ്ഥാൻ ഓപ്പണർമാരെ വീഴ്ത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ; 20 ഓവർ 151/ 7 ,പാകിസ്താൻ 17.5 ഓവർ 152/ 0

Terbaru Lainnya

Recents