Iklan

Iklan

,

Iklan

Video

കൊല്ലത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ.

SPECIAL CORRESPONDENT
, Monday, October 11, 2021 WIB Last Updated 2021-10-11T03:43:15Z
അഞ്ചൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ. കൊല്ലം  എരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിൽ ആണ് അമ്മയും മകനും അറസ്റ്റിലായത് ഉണ്ണി എന്ന് വിളിക്കുന്ന പ്രസാദ് ഇയാളുടെ മാതാവായ സിംല എന്നിവരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.  തുടർന്ന് രക്ഷിതാക്കളുടെ പരാതിയിലാണ് നടപടി. സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് അമ്മ സിംലയ്ക് എതിരെയുള്ള കേസ് അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ മൂന്ന് മാസം മുൻപാണ് പ്രസാദ് തട്ടിക്കൊണ്ടുപോയത് തുടർന്ന് പ്രസാദിൻ്റെ വീട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents