Iklan

Iklan

,

Iklan

Video

ചിന്നക്കട നഗരമധ്യത്തിൽ പോലീസുകാരന് നേരെ ആക്രമണം, യുവാവ് അറസ്റ്റില്‍

SPECIAL CORRESPONDENT
, Saturday, October 30, 2021 WIB Last Updated 2021-10-30T13:19:09Z
ചിന്നക്കട : നഗര സുരക്ഷയ്ക്ക് നിയോഗികപ്പെട്ട പോലീസ് ഉദ്ദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ മുബീന മന്‍സിലില്‍ അബ്ദുല്‍ ജബ്ബാര്‍ മകന്‍ നെസ്റ്റര്‍ (34) ആണ് പോലീസ് പിടിയിലായത്. നഗരത്തിന്‍റെ രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പോലീസ് സംഘത്തിലെ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്. 

കഴിഞ്ഞ 29 ന് രാത്രി ചിന്നക്കട ബസ് ബേയില്‍ ആണ് അക്രമം നടന്നത്. അസമയത്ത് ബസ് ബേയിലെത്തിയ ഇയാളോട് വിവരങ്ങള്‍ അന്വേഷിച്ചതില്‍ പ്രകോപിതനായ ഇയാള്‍ ആക്രമിക്കുകയായിരുന്നു. പോലീസുദ്ദ്യോഗസ്ഥന്‍റ കൈ പിടിച്ച് തിരിച്ച ഇയാള്‍ തുടര്‍ന്ന് ചവിട്ടി നിലത്തിടുകയായിരുന്നു. പോലീസ് യൂണിഫോമും ഇയാള്‍ വലിച്ച് കീറി. സംഭവം കണ്ട് സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസുകാരും കണ്‍ട്രോള്‍ റൂം പോലീസും മറ്റും ചേര്‍ന്ന് ഇയാളെ പിടികൂടി. 

പരിക്കേറ്റ പോലീസുദ്ദ്യോഗസ്ഥന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആറി ന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഹരിദാസ്.റ്റി.ആര്‍, ബാബു, പ്രമോദ് സി.പി.ഒ ഷിഹാബ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents