Iklan

Iklan

,

Iklan

Video

റെക്കോർഡിട്ട് റോണാൾഡോ, എതിരില്ലാത്ത മൂന്ന് ഗോളിന് ഖത്തറിനെ വീഴ്ത്തി പോർച്ചുഗൽ

SPECIAL CORRESPONDENT
, Sunday, October 10, 2021 WIB Last Updated 2021-10-10T07:33:55Z
ലോകകപ്പ് ആതിഥേയരായ ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ വിജയിച്ച് പോർച്ചുഗൽ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം. മത്സരത്തിന്റെ 37ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി ഗോൾ നേടി ആദ്യ ഗോൾ വല കുലുക്കി. രണ്ടാം പാദത്തിൽ മൂന്നാം മിനിറ്റിൽ ജോസെ ഫോണ്ടേ രണ്ടാം ഗോൾ നേടി. അധിക സമയം തീരാൻ മിനിറ്റുകൾ ബാക്കി നില്ക്ക ആന്ദ്രെ സിൽവ പോർച്ചുഗല്ലിനായി മൂന്നാം ഗോളും നേടി.

180 തവണ സ്പെയിനിനായി കളിച്ച സെർജിയോ റാമോസിൻ്റെ റെക്കോർഡ് മറികടന്ന് ഒരു യൂറോപ്യൻ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റൊണാൾഡോ മാറി. തന്റെ 112ആം അന്താരാഷ്ട്ര ഗോളാണ് ക്രിസ്റ്റ്യാനോ ഈ മത്സരത്തിലൂടെ നേടിയത്. അദ്ദേഹത്തിൻ്റെ കരിയറിലെ   791മത്തെ ഗോളുമാണ് ഇത്.

റൊണാൾഡോ ഗോളടിക്കുന്ന 46 മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents