Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ആളപായമില്ല

SPECIAL CORRESPONDENT
, Friday, October 01, 2021 WIB Last Updated 2021-10-01T14:24:15Z
കൊല്ലം : സഞ്ചരിച്ചുകൊണ്ടിരുന്ന കാർ കത്തി നശിച്ചു. ഓടിക്കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് കത്തിനശിച്ചത്.  കൊല്ലം - കടപ്പാക്കട റൂട്ടിൽ റോയൽ റിച്ച് എയർ ട്രാവൽസിന് സമീപം  ഇന്ന് വൈകിട്ട്‌ 5.30തോടെ ആയിരുന്നു സംഭവം.

തീ ആളിപ്പടർന്നതോടെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ തീ അണയ്ക്കാൻ ശ്രമിക്കുകയും സു വിളിച്ചറിയിച്ചതനുസരിച്ച് കടപ്പാക്കട ഫയർസ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ്  ഫയർഫോഴ്സ് സംഘം എത്തുകയും ഏറെ നേരം നീണ്ട് നിന്ന പരിശ്രമത്തിനൊടുവിൽ വാഹനത്തിനുള്ളിൽ നിന്ന് ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുകയായിരുന്നു. 

സംഭവത്തെ തുടർന്ന് ഈ പാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. തീപ്പിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. വണ്ടിയിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. കൊല്ലം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents