Iklan

Iklan

,

Iklan

Video

കൊല്ലത്ത് യുവാക്കളെ അക്രമിച്ച കേസിൽ 23 കാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ

SPECIAL CORRESPONDENT
, Thursday, October 07, 2021 WIB Last Updated 2021-10-06T18:07:42Z
ചാത്തന്നൂർ : സുഹൃത്ത് വീട് മാറാൻ പോകുന്നതിഞ്ഞ് സഹായിക്കാനെത്തിയ യുവാക്കളെ ആക്രമിച്ച സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിലായി. മുഖത്തല പാങ്കോണം എന്ന സ്ഥലത്ത് കാരക്കാട്ട് വീട്ടിൽ ധനിൻ രാജ് (23), മുഖത്തല കിഴവൂർ ഷീലാ ഭവനിൽ ഗിരീഷ്കുമാർ (46) എന്നിവരാണ് പോലീസ് പിടിയിലായത്. 

സുഹൃത്തായ പ്രദീപിന്റെ വാടക വീട് മാറുന്നതുമായി ബന്ധപ്പെട്ട സഹായിക്കാൻ എത്തിയ സുഹൃത്ത് സംഘം ആക്രമണത്തിന് ഇരയായവുകയായിരുന്നു. തൃക്കോവിൽവട്ടം പാങ്കോണം കശുവണ്ടി ഫാക്ടിക്കടുത്തുളള ഷാജിതയുടെ വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ എടുത്തു മാറ്റുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. പുറത്ത് നിന്നുളളവർ തൊഴിൽ ചെയ്യേണ്ടിയെന്ന് ആക്രോശിച്ച് കൊണ്ട് അക്രമി സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. 

സംഭവത്തിൽ നാല് പേർക്ക് പരിക്ക് പറ്റി. മുഖത്തിൻ്റെ അസ്ഥിതിക്ക് പൊട്ടലേറ്റ മുണ്ടക്കൽ സ്വദേശിയായ പ്രജിത്ത് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടി. ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐ.പി.എസിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ഗോപകുമാർ.ജി യുടെ നേതൃത്ത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി നായർ, ഷിഹാസ്, എ.എസ്സ്.ഐ സുനിൽകുമാർ സി.പി.ഒ സാം ജി ജോൺ, അനൂപ്, ബിജൂ എന്നിവരടങ്ങിയ സംഘം പ്രതികളെ മുഖത്തല നിന്നും പിടികൂടുകയായിരുന്നു. 

ഇവർക്ക് അംഗീകൃത ചുമട്ടു തൊഴിലാളി സംഘടനകളുമായി ബന്ധമില്ലായെന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ട്. ഇവരെ റിമാന്റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents