Iklan

Iklan

,

Iklan

Video

കൊല്ലത്ത് വാഹനാപകടത്തിൽ 26കാരനായ ബൈക്ക് യാത്രികൻ മരിച്ചു.

SPECIAL CORRESPONDENT
, Sunday, November 28, 2021 WIB Last Updated 2021-11-28T16:02:23Z
കൊല്ലം : കൊട്ടാരക്കര എം.സി റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പനവേലി, മഞ്ചാടിപണ ജംഗ്ഷനിലാണ് അപകടം നടന്നത് ബൈക്ക് യാത്രികനായ അനന്ദു(26) എന്നയാളാണ് മരിച്ചത്.

വൈകിട്ട് ആറര മണിയോടെയാണ് അപകടം നടന്നത്. ആഡംബര ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവും എതിദിശയിൽ കടന്നു വന്ന ടാറ്റാ സുമോ വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവ സമയം ചാറ്റൽ മഴ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. കാർ യാത്രികർക്ക് മറ്റ് പരുക്കുകൾ ഒന്നും തന്നെയില്ലെന്നാണ് പ്രാഥമിക വിവരം. സംഭവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents