Iklan

Iklan

,

Iklan

Video

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്, ജനങ്ങൾ ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

SPECIAL CORRESPONDENT
, Sunday, November 14, 2021 WIB Last Updated 2021-11-14T17:04:29Z
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നെന്നും, എല്ലാവരും പരമാവധി ജാഗ്രത പുലർത്തേണ്ട സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.

സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ടും കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികൃതർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ നദീ തീരങ്ങളിലുള്ളവർ കർശനമായി പാലിക്കണം. കേന്ദ്ര കാലാവസ്ഥ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Terbaru Lainnya

TERKINI LAINNYA
REGIONAL

Recents