Iklan

Iklan

,

Iklan

Video

കൊല്ലത്ത്, ദമ്പതികളെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി

SPECIAL CORRESPONDENT
, Friday, November 12, 2021 WIB Last Updated 2021-11-12T13:19:52Z

പാരിപ്പള്ളി : 06.07.2021 പാരിപ്പള്ളി ഇഎസ്ഐ ജംഗ്ഷന് സമീപം വച്ച് ദമ്പതികളെ ലോറിയിടിച്ചിട്ടശേഷം മാരകമായി ഉപദ്രവിച്ച കേസിലെ പ്രതിയായ പാരിപ്പള്ളി വില്ലേജില്‍ പാമ്പുറം ചേരിയില്‍ ഇഎസ്ഐ ജംഗ്ഷനുസമീപം കോലായില്‍ വീട്ടില്‍ അജീഷ് (24) നെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

പാരിപ്പള്ളി ഇഎസ്ഐ ജംഗ്ഷന് സമീപം വച്ച് പാരിപ്പള്ളി വില്ലേജില്‍ പാമ്പുറം ചേരിയില്‍ ഇഎസ്ഐ ജംഗ്ഷന് സമീപം തന്‍സീനാ മന്‍സിലില്‍ ബദറുദീന്‍ (52) ടിയാന്‍റെ ഭാര്യ സബീനാ ബീവി (48) എന്നിവര്‍ സ്കൂട്ടറില്‍ സഞ്ചരിച്ചു വരവേ പ്രതി ലോറികൊണ്ട് ഇടിച്ചശേഷം റോഡ് സൈഡിലേക്ക് തെറിച്ചുവീണ ദമ്പതികളെ പ്രതി ലോറിയില്‍ നിന്നും ഇറങ്ങി വന്ന് ശാരീരികമായി കഠിന ദേഹോപദ്രവം ഏല്‍പ്പിച്ചതിവച്ച് ബദറുദീന്‍റെ കൈവിരലിന് പൊട്ടല്‍ സംഭവിച്ചിട്ടുള്ളതുമാണ്. തുടർന്ന് ലഭിച്ച പരാതിയിന്മേൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്. 

ഒളിവില്‍പ്പോയ ഇയാള്‍ തിരികെ നാട്ടിലെത്തിയതായി സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ എസിപി ബി. ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം പാരിപ്പള്ളി ഐഎസ്എച്ച്ഒ അല്‍ജബര്‍ എസ്ഐ മാരായ അനൂപ് സി നായര്‍, പ്രദീപ് എഎസ്ഐ മാരായ നന്ദകുമാര്‍ എന്നവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents