banner

കുങ്കുമക്കുറി തൊട്ട് സ്‌കൂളില്‍ എത്തിയ പ്ലസ്ടു വിദ്യാർത്ഥിയെ അധിക്ഷേപിച്ച അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ : കുങ്കുമക്കുറി തൊട്ട് സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്.

തെങ്കാശിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ ബാര്‍ ബ്രുക്ക് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് നടപടി. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കലൈവാണിയെയാണ് സ്‌കൂളിലെ മൂന്ന് അദ്ധ്യാപകര്‍ ചേര്‍ന്ന് സഹപാഠികളുടെ മുന്നില്‍ നിര്‍ത്തി അധിക്ഷേപിച്ചത്.

തിലകവും കുങ്കുമവും ധരിച്ച്‌ സ്‌കൂളിലെത്തിയ പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ അപമാനിക്കുകയും മായ്‌ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. പിന്നാലെ ശക്തമായ പ്രതിഷേധവുമായി മത സംഘടനകൾ രംഗത്ത് എത്തി തുടർന്ന്  അധ്യാപകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

إرسال تعليق

0 تعليقات