banner

ബൈക്കിൽ സഞ്ചരിക്കവേ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

തൃശൂര്‍ : ബൈക്കിൽ സഞ്ചരിക്കവേ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. തൃശ്ശൂർ എളനാടാണ് സംഭവം. തൃക്കണായ നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷാജിയെ കടന്നലുകള്‍ ആക്രമിച്ചത്.  

കടന്നൽ കൂട്ടമായി വരുന്നത് ശ്രദ്ധിച്ച ഷാജി വാഹനം നിര്‍ത്തി ഓടി പോകാൻ നോക്കിയെങ്കിലും. കടന്നൽ കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തലയിലും ദേഹത്തും കടന്നല്‍ കുത്തുകയും ചെയ്ത ഷാജി  ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ തുടരുകയായിരുന്നു. തുടർന്ന് 5മണിയോടു കൂടി മരണപ്പെട്ടു. 


إرسال تعليق

0 تعليقات