banner

കടം വാങ്ങിയ പൈസ തിരികെ നൽകിയില്ല, കൊല്ലത്ത് യുവാവിനെ കുത്തി പരിക്കേല്പ്പിച്ച പ്രതി പിടിയിലായി

കൊല്ലം : കുണ്ടറയിൽ കടം വാങ്ങിയ പൈസ തിരികെ തരാത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിലായി. പെരുംപുഴ കാവും കരമേലതിൽ മുക്കണ്ടം ബിജു എന്നു വിളിക്കുന്ന ബിജുവാണ് പിടിയിലായത്. 

കടം വാങ്ങിയ പൈസ തിരികെ ആവശ്യപ്പെട്ടെങ്കിലും അത് തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള വൈരാഗ്യത്തിൽ യുവാവിനെ ഇയാൾ മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പെരുംപുഴ പോയ്കയിൽ വീട്ടിൽ ബൈജുവിനാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുണ്ടറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

إرسال تعليق

0 تعليقات