banner

നഗരമധ്യത്തിൽ യുവാവിനെ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു; നാടകീയ സംഭവം ചൊവ്വാഴ്ച ഉച്ചയോടെ, വീഡിയോ ദൃശ്യങ്ങൾ പുറത്ത്

നെടുമങ്ങാട് : നഗരത്തിൽ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം കിഴക്കേ ബംഗ്ലാവ് റോഡിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ഒരു സംഘം യുവാക്കൾ ഒരു യുവാവിനെ വളഞ്ഞിട്ട് മർദിച്ചത്. ആദ്യം കെ എസ് ആർ ടി സി ബസ്റ്റാന്റ് പെട്രോൾ പാമ്പിന് സമീപത്തായിരുന്നു അടിയുടെ തുടക്കം.

പൊലീസ് എത്തിയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഇവർ കാഴ്ച്ചക്കാരായിരുന്നു എന്നും ഇവർക്ക് സംഭവവുമായി യാതൊരു ബന്ധവും ഇല്ലെന്നും പരിക്കേറ്റ പെയിന്റിങ് തൊഴിലാളി ആനാട് സ്വദേശി സൂരജ് പറഞ്ഞു. തുടർന്ന് രക്ഷിതാക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം വിട്ടയച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു പോലീസ് അറിയിച്ചു. 

യുവാവിനെ അതിക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തായി. ഇതിൽ വിദ്യാർത്ഥികൾ സംഘടിച്ചെത്തിയാണ് യുവാവിനെ മർദിക്കുന്നതെന്ന് വ്യക്തമാണ്.

إرسال تعليق

0 تعليقات