Iklan

Iklan

,

Iklan

Video

പത്താം ക്ലാസ് പാസായവർക്ക് സർക്കാർ പ്രിന്റിംഗ് പ്രസുകളിൽ സ്ഥിര ജോലിയ്ക്കായി ഇപ്പോൾ അപേക്ഷിക്കാം

SPECIAL CORRESPONDENT
, Wednesday, November 17, 2021 WIB Last Updated 2021-11-17T01:16:29Z
കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള സർക്കാറിന് കീഴിലുള്ള പ്രിന്റിംഗ് വകുപ്പിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ജോലി സംബന്ധിച്ച് താഴെ
• വകുപ്പ്: Printing (Government Presses)

• ജോലി തരം: Kerala Govt

• നിയമനം: സ്ഥിരം 

• ജോലിസ്ഥലം: കേരളം 

• ആകെ ഒഴിവുകൾ: 01

• കാറ്റഗറി നമ്പർ: 473/2021

• നിയമന രീതി: നേരിട്ടുള്ള നിയമനം 

• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 

• അപേക്ഷിക്കേണ്ട തീയതി: 30.10.2021

• അവസാന തീയതി: 01.12.2021

ഒഴിവ് വിശദാംശങ്ങൾ
കേരള അച്ചടി വകുപ്പ് (ഗവൺമെന്റ് പ്രസ്സുകൾ) ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II തസ്തികയിലേക്ക് 23 ഒഴിവുകളാണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന  കൂടുതൽ ഒഴിവുകളിലേക്ക് ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതായിരിക്കും.

പ്രായപരിധി സംബന്ധിച്ച് താഴെ:
18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

ആവശ്യമായ യോഗ്യത വിശദാംശങ്ങൾ
എസ്എസ്എൽസിയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം
ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നും ലഭിച്ച പ്രിന്റിംഗ് ടെക്നോളജിയിൽ ഉള്ള ഡിപ്ലോമ അല്ലെങ്കിൽ
മെഷീൻ വർക്ക് ലോവർ KGTE/MGTE ജയിച്ചിരിക്കണം അല്ലെങ്കിൽ
VHSE പ്രിന്റിംഗ് ടെക്നോളജി അഥവാ തത്തുല്യ യോഗ്യത
ഒരു പ്രശസ്തമായ അച്ചടി സ്ഥാപനത്തിൽ നിന്നും ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ ഉള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 

ശമ്പളം സംബന്ധിച്ച് താഴെ
കേരള പബ്ലിക് സർവീസ് കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് II തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക യാണെങ്കിൽ മാസം 35,600 രൂപ മുതൽ 75,400 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം?
• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.

• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.

• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• തുടർന്ന് 504/2021 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

• Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.

• ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

ശ്രദ്ധിക്കുക : 2021 ഡിസംബർ 1 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents