Iklan

Iklan

,

Iklan

Video

കൊല്ലത്ത് പതിനാലുകാരിയെ കടന്ന് പിടിച്ച 18 വയസ്സുകാരൻ പിടിയിൽ; അറസ്റ്റ് പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ

SPECIAL CORRESPONDENT
, Saturday, December 04, 2021 WIB Last Updated 2021-12-03T22:36:05Z
കൊല്ലം : പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാള്‍ പോലീസ് പിടിയിലായി. തൃക്കോവില്‍വട്ടം വില്ലേജില്‍ കണ്ണനല്ലൂര്‍ ആര്‍ഷ് മന്‍സിലില്‍ ആര്‍ഷ് അന്‍സര്‍ (18) ആണ് പോലീസ് പിടിയിലായത്. പതിനാല്കാരിയായ പെണ്‍കുട്ടിയോടാണ് ഇയാള്‍ അശ്ലീലചുവയോടെ അതിക്രമം കാട്ടിയത്. സ്ക്കൂളില്‍ നിന്നും കൂട്ടുകാരികള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ പരസ്യമായി കൈയില്‍ കടന്ന് പിടിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തെ കുറിച്ച് പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് പറയുകയായിരുന്നു.

അമ്മയോടൊപ്പം സ്റ്റേഷനിലെത്തി പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇയാളെ കണ്ണനല്ലൂരില്‍ നിന്നും പോലീസ് പിടികൂടി. കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂ.പിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്. ഡി, എ.എസ്.ഐ സതീഷ്, എസ്സിപിഒ ജീസാ ജയിംസ് സിപിഒ മാരായ സുധ, ലാലുമോന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents