Iklan

Iklan

,

Iklan

Video

ഒമീക്രോൺ - ആദ്യകേസ് സ്ഥിരീകരിച്ചു സൗദി അറേബ്യ.

, Wednesday, December 01, 2021 WIB Last Updated 2021-12-01T11:30:37Z
സൗദി അറേബ്യയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനായ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റി. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ റിപ്പോർട്ട് ചെയ്യുന്നത്.  
അതേസമയം വിവിധ രാജ്യങ്ങളില്‍ പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ സൗദിയില്‍ വിവിധ വിമാനത്താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലുമെല്ലാം പരിശോധന കര്‍ശനമാക്കിയിരുന്നു. രോഗം കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു നേരിട്ട് സൗദിയിൽ പ്രവേേശിയ്ക്കുന്നതിന് വിദേശികള്‍ക്ക് യാത്രാവിലക്കും പ്രഖ്യാപിച്ചിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents