Iklan

Iklan

,

Iklan

Video

കൊല്ലത്ത് ആടിന് തോലുവെട്ടാനിറങ്ങിയ ഗൃഹനാഥൻ പാറ കുളത്തിൽ വീണ് മരിച്ചു

SPECIAL CORRESPONDENT
, Wednesday, December 15, 2021 WIB Last Updated 2021-12-14T19:09:03Z
കൊല്ലം : ആടിന് തോലുവെട്ടാനിറങ്ങിയ ഗൃഹനാഥൻ പാറ കുളത്തിൽ വീണ് മരിച്ചു. കൊട്ടാരക്കര, ഓടനാവട്ടം കുടവട്ടൂരിലാണ് സംഭവം. പ്രദേശവാസിയായ ശിവ പ്രസാദ് (57) ആണ് മരിച്ചത്. ഇദ്ദേഹത്തിന് അപസ്മാര രോഗം ഉള്ളതായി പറയപ്പെടുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ആടിന് തോലുവെട്ടാനിറങ്ങിയ ശിവ പ്രസാദ് സമയം വൈകിയും തിരിച്ചു വരാത്തതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലും ഫലമില്ലാതെ വന്നപ്പോൾ നാട്ടുകാർ പ്രദേശത്തെ സി.സി.ടി.വി ക്യാമറ പരിശോധിക്കുകയും അതിൽ നിന്ന് ലഭിച്ച വിവര പ്രകാരം കുടവട്ടൂരിലെ പാറ ക്വാറിക്ക് സമീപം തിരച്ചിൽ എത്തുകയുമായിരുന്നു.

എന്നാൽ, ഇവിടെയും ശിവപ്രസാദിനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെ നാട്ടുകാർ ഇദ്ദേഹത്തിൻ്റെ ചെരുപ്പ് പാറക്കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും തുടർന്ന് ശിവപ്രസാദ് പാറക്കുളത്തിൽ വീണതാകാം എന്ന അനുമാനത്തിൽ എത്തുകയും ആയിരുന്നു. തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കുളത്തിൽ നടത്തി തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. സംഭവത്തിന്മേൽ അസ്വാഭാവിക മരണത്തിന് പൂയപ്പള്ളി പൊലീസ് കേസെടുത്തതായാണ് വിവരം. ഭാര്യ: രജനി.മകൾ: ഹരിത

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents