Iklan

Iklan

,

Iklan

Video

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; അപകടം കൃത്യനിർവ്വഹണത്തിനിടെ

SPECIAL CORRESPONDENT
, Tuesday, December 14, 2021 WIB Last Updated 2021-12-14T16:31:40Z

കൊല്ലം : വാഹനാപകടത്തിൽ പൊലീസ് സി.പി.ഓക്ക് ഗുരുതര പരിക്ക്. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നെടുമൺകാവ് സ്വദേശി ഷിബുമോനാണ് (34) അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലമ്പലം കടുവാപ്പള്ളിക്ക് സമീപമായിരുന്നു അപകടം. 

ഡ്യൂട്ടിയിലായിരുന്ന ഷിബുമോൻ സമൻസ് നടത്താൻ ആറ്റിങ്ങൽ ഭാഗത്തേക്ക് ബൈക്കിൽ പോകുന്നവഴി കടുവാപ്പള്ളിക്ക് സമീപത്ത് വെച്ച് എതിർദിശയിൽവന്ന മാരുതികാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents