Iklan

Iklan

,

Iklan

Video

അഷ്ടമുടി സ്കൂളിൽ എൻഎസ്എസ് ക്യാമ്പ്;സംഘാടക സമിതി രൂപീകരണം ഇന്ന്, യോഗം സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും

SPECIAL CORRESPONDENT
, Thursday, December 23, 2021 WIB Last Updated 2021-12-23T07:48:01Z
അഞ്ചാലുംമൂട് : സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ അഷ്ടമുടിയിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സപ്തദിന സ്പെഷ്യൽ ക്യാമ്പ് നടക്കും. അതിജീവനം എന്ന നാമകരണത്തോടെയാകും ക്യാമ്പ് പ്രവർത്തിക്കുക. ഇതിനായി സ്കൂൾ തലത്തിൽ സംഘാടക സമിതി രൂപികരിക്കുന്നതിൻ്റെ ഭാഗമായുള്ള യോഗം തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഇന്ന് ( 23/12/21 ) രണ്ട് മണിക്ക് സ്കൂളിൽ നടക്കുന്ന യോഗത്തിൽ സ്കൂൾ അധികാരികളും പി.ടി.എ പ്രതിനിധികളും അധ്യാപകരും പ്രദേശത്തെ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്നവരും പങ്കെടുക്കും. 

കൊവിഡ് സാഹചര്യത്തിൽ വോളണ്ടിയേഴ്സിന് ക്യാമ്പിൽ പ്രേത്യക നിർദ്ദേശങ്ങളുണ്ടാകും. ഇതനുസരിച്ചായിരിക്കും ക്യാമ്പ് പ്രവർത്തിക്കുക. മുമ്പ് ഓരോ യൂണിറ്റുകളും അവരവരുടെ സ്കൂളുകൾ ഒഴികെയുള്ള മറ്റ് സ്കൂളുകളിലായിരുന്നു ക്യാമ്പെങ്കിൽ ഈ വർഷം യൂണിറ്റ് കേന്ദ്രീകരിച്ച് അതാത് സ്കൂളുകളിൽ തന്നെ ക്യാമ്പ് പ്രവർത്തിക്കാനാണ് നിർദേശം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents