Iklan

Iklan

,

Iklan

Video

വിളിച്ചാൽ ഫോണെടുത്തോണം?, സ്കൂളുകളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്

SPECIAL CORRESPONDENT
, Tuesday, December 21, 2021 WIB Last Updated 2021-12-21T05:01:21Z
സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ തലങ്ങളിലെ എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ വേണം. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണു നടപടി.

വിവരങ്ങളറിയാൻ പല സ്ഥലങ്ങളിലും ഫോൺ ഇല്ലെന്ന പരാതി ഉയർന്നതോടെയാണ് ലാൻഡ് ഫോൺ നിർബന്ധമാക്കി ഉത്തരവിറക്കിയത്. ഫോൺ ഇല്ലാത്ത സ്ഥാപനങ്ങളിൽ പുതിയ കണക്‌ഷൻ എടുക്കണം. കേടായവ നന്നാക്കണം. ഓരോ ദിവസവും ഫോൺ അറ്റൻഡ് ചെയ്യാൻ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജീവനക്കാരെ ചുമതലപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
 
പരാതികൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും രണ്ടാഴ്ചയിലൊരിക്കൽ തുടർനടപടി വിലയിരുത്തുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. ഫോൺ കോളുകൾക്കു കൃത്യമായും സൗമ്യമായ ഭാഷയിലും മറുപടി നൽകണം.

10 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങളുടെ ഫോൺ നമ്പർ സഹിതം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സ്ഥാപനങ്ങളിൽനിന്നുള്ള കത്തുകളിൽ ഫോൺ നമ്പറും ഇ–മെയിൽ വിലാസവും ഉറപ്പാക്കണം

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents