Iklan

Iklan

,

Iklan

Video

എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

SPECIAL CORRESPONDENT
, Monday, December 27, 2021 WIB Last Updated 2021-12-27T05:08:54Z
എസ്എസ്എൽസി , ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷങ്ങളെ പോലെ ഫോക്കസ് ഏരിയയിൽ ഊന്നിയാണ് പരീക്ഷയെന്നും മന്ത്രി സൂചിപ്പിച്ചു. പരീക്ഷകളുടെ വ്യക്തമായ സമയക്രമം തിരുവനന്തപുരത്ത് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പ്രസ്താതാവിച്ചു.

എസ്എസ്എൽസി പരീക്ഷ മാർച്ച് 31നു തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും ഈ വിഭാഗത്തിൻ്റെ മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. അതേസമയം മാർച്ച് 30ന് തുടങ്ങുന്ന ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഏപ്രിൽ 22 ന് അവസാനിക്കും. 

കൊവിഡ് - ഓമിക്രോണിൻ്റെ പ്രത്യക സാഹചര്യം പരിഗണിച്ച് മുൻ കരുതലുകൾ സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച തീയതി പ്രഖ്യാപനം മാത്രമാണ് മന്ത്രി നടത്തിയത്. ഇതിൻ്റെ കൂടുതൽ വിശദാംശങ്ങളും വിദ്യാർത്ഥികൾക്കായുള്ള ഫോക്കസ് ഏരിയകളും അതാത് വകുപ്പ് തല ഉദ്യോഗസ്ഥർ പുറത്ത് വിടുമെന്നും മന്ത്രി കാസർഗോഡ് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents