Iklan

Iklan

,

Iklan

Video

സ്‌കൂളിലേക്ക് പോയ പത്താം ക്ലാസുകാരിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Thursday, December 23, 2021 WIB Last Updated 2021-12-23T15:08:26Z
ആലുവ : സ്‌കൂളിലേക്ക് പോയ പത്താം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം പെരിയാറിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. അടുവാതുരുത്ത് ആലുങ്കൽ പറമ്പിൽ രാജേഷിന്റെ മകൾ നന്ദന(15) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെ ഇന്ന് തുടർന്ന തിരച്ചിലിൽ രാവിലെ യുസി കോളജിനടുത്ത തടിക്കടവ് പാലത്തിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെ പരിശോധിച്ച ചില സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടിരുന്നു. കുട്ടി പെരിയാറിന്റെ തീരത്തേക്ക് നടന്നുപോകുന്നതായും ദൃശ്യങ്ങളിലുണ്ട്. മാത്രമല്ല, ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ഓടെ കുട്ടിയെ പെരിയാറിന്റെ തീരത്ത് കണ്ടതായി ചില നാട്ടുകാരും മൊഴി നൽകിയിരുന്നു.
പിന്നാലെ പുഴയുടെ തീരത്ത് സ്‌കൂൾ ബാഗും കണ്ടെത്തി. ഇതോടെയാണ് വിദ്യാർഥിനി പെരിയാറിൽ വീണിട്ടുണ്ടാകുമെന്ന നിഗമനത്തിൽ അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വ്യാഴാഴ്ച മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോട്ടപ്പുറം കെ ഇ എം എച് സ്‌കൂളിലെ വിദ്യാർഥിനിയാണ് നന്ദന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents