banner

വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറുടെ മൂക്ക് അതിഥി തൊഴിലാളി ഇടിച്ചു തകർത്തു

കോതമംഗലം : വാരപ്പെട്ടി മൈലൂരിൽ അതിഥി തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നു. മുളവൂർ കാരിക്കുഴി അലിയാർക്കാ (55) ണ് മർദനമേറ്റത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.

മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേക്ക് ആടുമായി ഗുഡ്സ് ഓട്ടോയിൽ എത്തിയതാണ് അലിയാർ. ഇതിനിടെ മറ്റൊരു കശാപ്പുകടയിലെ സഹായിയായ അതിഥിത്തൊഴിലാളി എത്തി അലിയാരുമായി വാക്കുതർക്കം ഉണ്ടായി. പ്രകോപിതനായ അതിഥിത്തൊഴിലാളി അലിയാരിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നു.

രാത്രി വൈകിയിട്ടും ഇറക്കാനാവാതെ ആട് ഓട്ടോയിൽ തന്നെയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

إرسال تعليق

0 تعليقات