banner

തലസ്ഥാനത്ത് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി

തലസ്ഥാനത്ത് നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ കാണാതായത്. പാലോട് വനമേഖലയില്‍ നിന്നാണ് പൊലീസ് കുട്ടികളെ കണ്ടെത്തിയത്.

പതിനൊന്നും, പതിമൂന്നും, പതിനാലും വയസുള്ള ആൺ കുട്ടികളെ ആണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. ഇവർ അടുത്ത് അടുത്ത വീടുകളിൽ താമസിക്കുന്നവരും ബന്ധുക്കളും ആണ്. എന്തിനാണ് ഇവര്‍ വീട് വിട്ടതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

إرسال تعليق

0 تعليقات