Iklan

Iklan

,

Iklan

Video

പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി അനുജത്തിയെയും പീഡിപ്പിച്ചു; യുവാവ് പൊലീസ് പിടിയിൽ

SPECIAL CORRESPONDENT
, Sunday, January 23, 2022 WIB Last Updated 2022-01-22T23:11:22Z
കോട്ടയം : പാലായിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇരയുടെ സഹോദരിയെ പീഡിപ്പ കേസിൽ യുവാവ് അറസ്റ്റിൽ. നീലൂർ നൂറുമല മാക്കൽ ജിനുവി(31)നെയാണ് മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു വർഷം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും, കേസിൽ കുടുങ്ങിയ ശേഷം ജാമ്യത്തിലിറങ്ങി ഈ പെൺകുട്ടിയ്‌ക്കൊപ്പം താമസിക്കുകയും ചെയ്ത യുവാവിനെ ഇരയുടെ സഹോദരിയെയും പീഡിപ്പിക്കുകയായിരുന്നു. 

കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. 2019-ൽ 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ പിന്നീട് പീഡിപ്പിച്ച പെൺകുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോൾ രണ്ടുവയസ് പ്രായമുണ്ട്. ഈ കേസിന്റെ വിചാരണ കോട്ടയം കോടതിയിൽ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്പും ഇതിന്റെ വാദം ഉണ്ടായിരുന്നു.

പെൺകുട്ടിയുടെ ഇളയ സഹോദരി ഗർഭിണിയാണെന്ന രഹസ്യവിവരം രണ്ടാഴ്ച മുമ്പാണ് പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന് ലഭിക്കുന്നത്. ഇതേ തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ചേച്ചിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് തന്നെയാണ് അനിയത്തിയേയും പീഡിപ്പിച്ചതായി വ്യക്തമായത്. കേസിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാൾ പീഡനത്തിനിരയായ പെൺകുട്ടിയോടൊപ്പം ഭർത്താവ് എന്ന മട്ടിൽ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.


മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ഇന്നലെ പ്രതി ജിനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ കേസിലാണ് അറസ്റ്റ്. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents