Iklan

Iklan

,

Iklan

Video

കൊല്ലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച വൃദ്ധൻ പൊലീസ് പിടിയിലായി

SPECIAL CORRESPONDENT
, Thursday, January 20, 2022 WIB Last Updated 2022-01-19T23:39:38Z
എട്ടുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച വൃദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ വില്ലേജില്‍ നടയ്ക്കല്‍ ഉദയഭവന്‍ വീട്ടില്‍ ഗോപിനാഥകുറുപ്പ് (75) ആണ് പോലീസ് പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയോട് പരിചയം നടിച്ച് പെണ്‍കുട്ടിയെ കടന്ന് പിടിച്ച് പീഢിപ്പിക്കുകയായിരുന്നു. 

പെണ്‍കുട്ടി സംഭവത്തെ സംബന്ധിച്ച് വീട്ടില്‍ മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പാരിപ്പളളി പോലീസ് കേസ് എടുക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് ഇരയായതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും പോലീസ് പിടികൂടി. 

പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനൂപ് സി നായര്‍, വനിതാ സെല്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പുഷ്പലത, എ.എസ്.ഐ അഖിലേഷ് എസ്.സി.പി.ഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents