Iklan

Iklan

,

Iklan

Video

88കാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 20കാരൻ പിടിയിൽ

SPECIAL CORRESPONDENT
, Wednesday, January 12, 2022 WIB Last Updated 2022-01-12T03:56:06Z
തനിച്ച് താമസിച്ചു വന്ന 88 വയസ്സുകാരിയായ വയോധികയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. കോട്ടയം കിടങ്ങൂരിലാണ് സംഭവം. മക്കള്‍ വിവാഹശേഷം മാറി താമസിക്കുന്നതിനെ തുടർന്ന്  വീട്ടില്‍ തനിച്ചായ വയോധികയെ തിങ്കളാഴ്ച ഉച്ചയ്യോടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.   

കേസിൽ കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ് കിടങ്ങൂര്‍ പോലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കിടങ്ങൂര്‍ എസ്.എച്ച്.ഒ. ബിജു കെ.ആര്‍., എസ്.ഐ. കുര്യന്‍ മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents