banner

കോവിഡ് വ്യാപനം: ആർ.വൈ.എഫ് കൊല്ലം ജില്ലാ സമ്മേളനം മാറ്റിവെച്ചു

കൊല്ലം : സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആർ.വൈ.എഫ് കൊല്ലം ജില്ലാ സമ്മേളനം മാറ്റിവെച്ചു. ജനുവരി 24, 25, 26 തീയതികളിൽ കണ്ണനല്ലൂരിലാണ് സമ്മേളനം നടത്താനിരുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനവും കൊടിമര ദീപശിഖാ പതാക ജാഥകൾ പൊതുസമ്മേളനം ഉൾപ്പെടെ സമ്മേളന നടപടികൾ പൂർണ്ണമായും മാറ്റിവെയ്ക്കുന്നത്.

അതേ സമയം, കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം സമ്മേളന തീയതി പുനർ നിശ്ചയിക്കുമെന്ന് സമ്മേളന, സ്വാഗത സംഘം ചെയർമാൻ ജി. വേണുഗോപാൽ, കൺവീനർ സുഭാഷ് എസ് കല്ലട എന്നിവർ സംയുക്തമായി പ്രസ്താവനയിലൂടെ അറിയിച്ചു.

إرسال تعليق

0 تعليقات