Iklan

Iklan

,

Iklan

Video

കൊല്ലം ഉൾപ്പെടെ നാല് ജില്ലകൾ 'സി' കാറ്റഗറിയിൽ?; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ

SPECIAL CORRESPONDENT
, Thursday, January 27, 2022 WIB Last Updated 2022-01-27T07:50:47Z
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

നേരത്തെ തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഉൾപ്പെടെയാകും പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള ജില്ലകളിൽ നടപ്പിലാക്കുക.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് നില്ക്കുന്ന ടി.പി.ആറിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് അവലോകന യോഗത്തിൽ പങ്കെടുക്കുന്നത്.

മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents