Iklan

Iklan

,

Iklan

Video

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല; കുട്ടികളുടെ ആരോഗ്യമാണ് പ്രധാനം - മന്ത്രി വി ശിവന്‍കുട്ടി

, Saturday, January 15, 2022 WIB Last Updated 2022-01-15T04:54:38Z
സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടക്കും. എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി മന്ത്രി അറിയിച്ചു. ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി ആയിരിക്കും ക്ലാസുകൾ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

താല്കാലികമായ സ്കൂൾ അടച്ചുപൂട്ടൽ കുട്ടികളുടെ ആരോഗ്യ കാര്യത്തിൽ പ്രാധാന്യം നൽകി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, നിയന്ത്രണം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സി ബി എസ് സി സ്‌കൂളുകള്‍ക്കും ബാധകം.
പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കൊവിഡ് മാര്‍ഗരേഖാ നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents