Iklan

Iklan

,

Iklan

Video

ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; വിദ്യാർത്ഥികൾക്കുൾപ്പെടെ പരിക്ക്

SPECIAL CORRESPONDENT
, Monday, January 24, 2022 WIB Last Updated 2022-01-24T06:24:58Z
ശക്തികുളങ്ങര : കൊല്ലം ശക്തികുളങ്ങരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. വിദ്യാർത്ഥികൾക്കുൾപ്പെടെ 19 പേർക്ക് പരിക്കേറ്റിറിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവം.

അപകടത്തിൽ എറണാകുളം സ്വദേശി പുഷേപനാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന ഇൻസുലേറ്റഡ് ലോറിയും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. രാവിലെ ആയതിനാൽ ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു.

ബസ് യാത്രക്കാരായ 19 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സ്കൂൾ സമയമായതിനാൽ നിരവധി വിദ്യാർത്ഥികളും ബസിൽ ഉണ്ടായിരുന്നു പരിക്കേറ്റവരിൽ  വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

ബസിൻ്റെയും ലോറിയുടെയും മുൻഭാഗങ്ങൾ പൂർണ്ണമായും തകർന്നു. മീൻ കയറ്റിവന്ന ലോറിയായിരുന്നു അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ലോറിയിൽ പാഞ്ഞുകയറുകയായിരുന്നു എന്ന് സംഭവത്തിന് സമീപമുള്ള സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

Terbaru Lainnya

Recents