Iklan

Iklan

,

Iklan

Video

സ്കൂളുകൾ പൂർണമായി അടയ്ക്കില്ലെന്ന് അവലോകന യോഗ തീരുമാനം, പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകൾ തുടരും: മുൻപ് പ്രസിദ്ധീകരിച്ച വാർത്ത തെറ്റ്

SPECIAL CORRESPONDENT
, Thursday, January 20, 2022 WIB Last Updated 2022-01-20T14:25:13Z
സ്കൂളുകൾ പൂർണമായി അടയ്ക്കില്ലെന്ന് അവലോകന യോഗ തീരുമാനം. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരുമെന്ന് തന്നെയാണ് തീരുമാനം. നേരത്തെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റാനും ഓഫ് ലൈൻ ക്ലാസുകൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. 

അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് തീരുമാനമായി. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാളുകളും തീയറ്ററുകളും പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട , വയനാട് ജില്ലകളില്‍ നിയന്ത്രണമേറും. 

പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തും. സ്വകാര്യചടങ്ങില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. തിയറ്റര്‍, ബാര്‍ നിയന്ത്രണം കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പൊതു–സ്വകാര്യ ചടങ്ങുകള്‍ക്ക് 50 പേര്‍ക്ക് പങ്കെടുക്കാം. മറ്റു ജില്ലകളില്‍ കലക്ടര്‍മാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം.

എന്നാൽ, അഷ്ടമുടി ലൈവ് നേരത്തെ നൽകിയ വാർത്തയിൽ സ്കൂളുകൾ പൂർണമായി അടയ്ക്കുമെന്ന തെറ്റായ വാർത്തയ്ക്ക് പ്രചാരണം നൽകിയതിനാൽ, ആ വാർത്തയിൽ മറ്റൊന്നിനും പങ്ക് പറ്റാതെ പ്രിയ പ്രേക്ഷകരോട് നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents