Iklan

Iklan

,

Iklan

Video

നിയമസഭയെ ചൂണ്ടിക്കാട്ടിയ നടുത്തളം; മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് അന്തരിച്ചു

SPECIAL CORRESPONDENT
, Friday, January 28, 2022 WIB Last Updated 2022-01-28T09:09:33Z
തിരുവനന്തപുരം : മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ഇ.സോമനാഥ് (59) തിരുവനന്തപുരത്ത് അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് അനന്തപുരി ആശുപത്രി ചികിത്സയിൽ ആയിരുന്നു.പൂജപ്പുര കേശവദേവ് റോഡ് അളകനന്ദയിൽ സോമനാഥ് കോഴിക്കോട് ഓട് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മനോരമ ലേഖകനായിരുന്നു.

നിയമസഭയെ ചൂണ്ടിക്കാട്ടിയ നടുത്തളം

മുപ്പത് വർഷത്തോളം അടുത്തറിഞ്ഞും നർമ്മത്തിലൂടെയും കേരളനിയമസഭയെ സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുത്ത 'നടുത്തളം' എന്ന മനോരമയിലെ പക്തി അത്ര വേഗം മലയാളി മറക്കില്ല. വാക്കുകളിലെ കൃത്യത കൊണ്ട് സാധാരക്കാർക്കും കുട്ടികൾക്കും ഉൾപ്പെടെ കേരളനിയമസഭ മനപാoമായിരുന്നു. പുറത്തുള്ള പ്രേക്ഷകരെ പോലെ നിയമസഭയിലും  ഇ.സോമനാഥിന് പ്രേക്ഷകർ ഒരുപാടുണ്ടായിരുന്നു.

മാധ്യമ ലോകം ഏക്കാലവും എന്ന പോലെ പ്രേക്ഷകരും അദ്ദേഹത്തെ ഓർക്കുമെന്ന് തീർച്ച. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലനിലക്കുന്ന പ്രോട്ടോകോൾ പാലിച്ച്  മൃതദേഹം ഇന്ന് തന്നെ ശാന്തികവാടത്തിൽ സംസ്കരിക്കും.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents