Iklan

Iklan

,

Iklan

Video

കൊല്ലത്ത് 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; കേസിൽ 23കാരൻ പിടിയിൽ

SPECIAL CORRESPONDENT
, Saturday, February 05, 2022 WIB Last Updated 2022-02-05T11:30:53Z
കൊല്ലം : 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് 23 കാരനെ പൊലീസ് പിടികൂടിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

കൊട്ടാരക്കര സ്വദേശിയായ 12 വയസുകാരിയെ യുവാവ് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പെൺകുട്ടി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സംശയത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയും പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്ത് അറിയുകയും ആയിരുന്നു. 

പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് തന്നെ യുവാവ് പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. പിന്നാലെ പൊലീസ്  23 കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധന കഴിഞ്ഞ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും എന്നാണ് ലഭിക്കുന്ന വിവരം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents