Iklan

Iklan

,

Iklan

Video

പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 27കാരനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

SPECIAL CORRESPONDENT
, Friday, February 25, 2022 WIB Last Updated 2022-02-25T03:06:42Z
എറണാകുളം : പതിമൂന്ന് വയസ്സുള്ള വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം, കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദീൻ (27) നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 

മദ്രസയോടുള്ള ചേർന്നുള്ള മുറിയിൽ വച്ച് പതിമൂന്ന് വയസുളള പെൺകുട്ടിയെ ഇയാൾ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു എന്ന് ബന്ധപ്പെട്ട പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. 

പിന്നാലെ വിവരമറിഞ്ഞ ബന്ധുക്കൾ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസ് ഇരുപത്തിയേഴുകാരനായ ഷറഫുദീനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ഇൻസ്പെക്ടർ വി.എം കേഴ്സൻ്റെ നേതൃത്വത്തിൽ എസ്.ഐ.സുബൈർ, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീർ, അൻവർ സാദത്ത്, തുടങ്ങിയവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




Terbaru Lainnya

TERKINI LAINNYA
REGIONAL

Recents