Iklan

Iklan

,

Iklan

Video

കോൺഗ്രസ്‌ ഭവൻ അക്രമം - യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി.

SPECIAL CORRESPONDENT
, Thursday, February 24, 2022 WIB Last Updated 2022-02-24T14:40:32Z
എസ് എഫ് ഐ -ഡി വൈ എഫ് ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ കൊറ്റങ്കര കോൺഗ്രസ്സ് ഭവൻ ആക്രമിച്ചതിൽ പ്രതിഷേധം രേഖപെടുത്തി യു ഡി വൈ എഫ് തൊട്ടുംകര സെൻട്രൽ കമ്മറ്റിയുടെ നേതൃത്വതിൽ പ്രകടനം നടത്തി. മാമ്മൂട് ബോംബെ കമ്പനിയുടെ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം തോറ്റുംകര വെൽഫയർ സ്കൂൾ,മാമ്മൂട് പള്ളി ജംഗ്ഷൻ, ചന്ദനത്തോപ്പ് ചുറ്റി മാമ്മൂട് ജംഗ്ഷനിൽ സമാപിച്ചു.യു ഡി വൈ എഫ് ചെയർമാൻ അനീഷ് ഖാൻ,കൺവീനർ ഷർജ്ജു മാമൂട്,
ഡിസിസി സെക്രട്ടറി കെ ആർ വി സഹജൻ, ആർ. വൈ. എഫ് കുണ്ടറ മണ്ഡലം സെക്രട്ടറി മിനീഷ്യസ് ബെർണർഡ്, ഗ്രാമപഞ്ചായത്ത് അംഗം നൗഫൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിനോദ് കോന്നിൽ,RSP ലോക്കൽ സെക്രട്ടറി സുനിൽ എന്നിവർ പ്രകടനത്തെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സുമേഷ് ദാസ്,അനീഷ്, ശുഹൈബ്, വിനീഷ് ബാസിത്, സൈദ്, ആനന്ദ്, ബിലാൽ, ആസിഫ്, സൈദലി,RYF മണ്ഡലം പ്രസിഡന്റ്‌ സുധീഷ്, ജില്ലാ കമ്മറ്റിയംഗം ഷെമീർ ചേരിക്കോണം, ഷറഫ് അലി, ഷാലു, സുഭാഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Terbaru Lainnya

Recents