Iklan

Iklan

,

Iklan

Video

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഹരിദ്വാറിലേക്ക്

SPECIAL CORRESPONDENT
, Thursday, February 17, 2022 WIB Last Updated 2022-02-17T14:33:19Z
പിടികിട്ടാപ്പുള്ളിയും ചാക്കോ വധക്കേസ് പ്രതിയുമായ സുകുമാരക്കുറുപ്പ് ഹരിദ്വാറിലുണ്ട് എന്ന വെളിപ്പെടുത്തലിനെത്തുടർന്ന് അന്വേഷണത്തിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ആലപ്പുഴ ക്രൈംബ്രാഞ്ച് സി.ഐ ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം ഈയാഴ്ച ഹരിദ്വാറിലേക്ക് യാത്ര തിരിക്കും. 

ഹിമന്ദ് നഗറിൽ 15 വർഷം മുൻപ് താനുമായി സൗഹൃദത്തിലായിരുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് സംശയമുണ്ടെന്നും കഴിഞ്ഞ മാസമാണ് പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസീം ഇസ്മായിൽ പറഞ്ഞത്. ഇതുസംബന്ധിച്ച് ജനുവരിയിൽ മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. 

ഹരിദ്വാറിൽ കണ്ടയാൾ സുകുമാരക്കുറുപ്പ് ആകാൻ സാദ്ധ്യതയുണ്ടെന്ന് കുറുപ്പിന്റെ അയൽവാസിയുടെ മൊഴിയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജർ റെൻസി ഇസ്മയിലാണ് സുകുമാരക്കുറുപ്പിനെ കണ്ടതായി വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അദ്ദേഹം പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

ഗുജറാത്തിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് അവിടത്തെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി എന്ന സ്വാമിയെ കാണുന്നതും പരിചയപ്പെടുന്നതും. പത്രങ്ങളിൽ നിന്നും സുകുമാരക്കുറുപ്പിന്റെ ചിത്രങ്ങൾ കണ്ടതോടെ സംശയം തോന്നിയ അദ്ദേഹം അന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അതിൽ കാര്യമായ അന്വേഷണം നടന്നിരുന്നില്ലെന്നാണ് റെൻസി പറയുന്നത്.

അടുത്തിടെ ഹരിദ്വാറിൽ നിന്നുള്ള ഒരു ബ്ലോഗ് കണ്ടതോടൊണ് വീണ്ടും സംശയം തോന്നി പൊലീസിൽ പരാതി നൽകിയത്. കാഷായവേഷത്തിൽ, നരച്ച താടിയും രുദ്രാക്ഷമാലയും ധരിച്ചുള്ള രൂപത്തിലാണ് സുകുമാരക്കുറുപ്പിനെ കണ്ടതെന്ന് റെൻസി പറയുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents