Iklan

Iklan

,

Iklan

Video

പതിനാലുകാരിയായ ഭാര്യസഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

SPECIAL CORRESPONDENT
, Sunday, February 06, 2022 WIB Last Updated 2022-02-06T09:13:26Z
പാലക്കാട് : പ്രായപൂർത്തിയാകാത്ത ഭാര്യസഹോദരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആദിവാസി കുറുമ്പ പ്രാക്തന ഗോത്ര വിഭാഗമായ ഈ വിഭാഗത്തിൽ നിന്നുള്ള പതിനാലുകാരിയെ പീഡിപ്പിച്ച സഹോദരി ഭർത്താവ് അറസ്റ്റിൽ. പുതൂർ പഞ്ചായത്തിലെ താഴെ ഭൂതയാർ ഊരിലെ നഞ്ചൻ മകൻ രാജനാണ് (34) അറസ്റ്റിലായത്.

ഭാര്യ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിന് ഭാര്യയുടെ വീട്ടിലെത്തിയ രാജൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായി പീഡനം തുടർന്നു. ക്ലാസ് സമയങ്ങളിൽ കുട്ടിയിൽ പതിവില്ലാത്ത അവശത കണ്ട അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്.

തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ നൽകിയ കൗൺസിലിങ്ങിൽ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി. സ്‌കൂൾ അധികൃതർ നൽകിയ പരാതിയെ തുടർന്നാണ് അഗളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 353(A), പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents