Iklan

Iklan

,

Iklan

Video

മറുപടിയില്ലാത്ത രണ്ട് ഗോളിന് ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം.

SPECIAL CORRESPONDENT
, Thursday, February 17, 2022 WIB Last Updated 2022-02-17T08:44:52Z
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ശക്തരായ ഇന്റര്‍മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീമിയർ ലീഗ് വമ്പന്മാരായ ലിവര്‍പൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സല, ഫിര്‍മിനോ എന്നിവരാണ് ഗോളുകള്‍ നേടിയത്.

പ്രീക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്. മത്സരം സമനിലയിലേക്ക് എത്തുമെന്ന ഘട്ടത്തിലായിരുന്നു ഫിര്‍മിനോ ലിവര്‍പൂളിന്റെ ആദ്യഗോള്‍ നേടിയത്.
75ാം മിനിട്ടില്‍ ഫെര്‍മീന്യോയിലൂടെയായിരുന്നു ലിവര്‍പൂള്‍ നിര്‍ണായക ലീഡ് നേടി. 

എട്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിവര്‍പൂള്‍ രണ്ടാം ഗോളും നേടി. മറ്റൊരു മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനെ ദുര്‍ബ്ബലരായ സാല്‍സ് ബര്‍ഗ് സമനിലയില്‍ കുരുക്കി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സാല്‍സ്ബര്‍ഗ് ബയേണിനെ വരുതിയില്‍ നിര്‍ത്തി.

21ാം മിനിട്ടില്‍ അദാമു നേടിയ ഗോളിലൂടെ സാല്‍സ്ബര്‍ഗ് മുന്നിലെത്തി. അവസാന മിനിറ്റില്‍ ഫൈനല്‍ വിസിലിന് തൊട്ടു മുമ്പ് ബയേണ്‍ ഗോള്‍ മടക്കി. കോമാന്റെ നീക്കമായിരുന്നു ബയേണിന് സമനില നേടിക്കൊടുത്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents