Iklan

Iklan

,

Iklan

Video

പീഡന പരാതിയില്‍ അറസ്റ്റിലായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിന് ജാമ്യം

SPECIAL CORRESPONDENT
, Thursday, February 03, 2022 WIB Last Updated 2022-02-03T12:00:25Z
പീഡന പരാതിയില്‍ അറസ്റ്റിലായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരം മേസണ്‍ ഗ്രീന്‍വുഡിന് ജാമ്യം. പെണ്‍സുഹൃത്തിന്റെ പീഡന പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ യുവതാരമാണ് മേസണ്‍ ഗ്രീന്‍വുഡ്. 

ഗ്രീന്‍വുഡില്‍ നിന്ന് കൊടിയ മര്‍ദനമേറ്റതായി ആരോപിച്ചു കൊണ്ട് വിവിധ ചിത്രങ്ങളും വീഡിയോയും പെണ്‍സുഹൃത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരം അറസ്റ്റിലാകുന്നത്. ജനുവരി 30-നാണ് ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ പോലീസ് 20-കാരനായ ഗ്രീന്‍വുഡിനെ അറസ്റ്റ് ചെയ്തത്. ഗ്രീന്‍വുഡില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ഹാരിയറ്റ് പറയുന്നു. 

ഇതോടൊപ്പം താരം മോശം വാക്കുകള്‍ പ്രയോഗിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ ക്ലിപ്പുകളും ഹാരിയറ്റ് പങ്കുവെച്ചിരുന്നു. തുടർന്ന് ആരാധകർക്കിടയിൽ നിന്നും യുവതാരത്തിന് കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ വിഷയത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents